താരസുന്ദരിമാർക്ക് പാർട്ടി ഒരുക്കി ലിസി, താരങ്ങളുടെ ചിത്രങ്ങൾ കാണാം

അഭിറാം മനോഹർ| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (14:08 IST)
മലയാളത്തിലെ താരസുന്ദരിമാർക്ക് വിരുന്നൊരുക്കി മുൻകാല നടി ലിസി. താരസുന്ദരിമാരെല്ലാം ചേർന്നുള്ള പാർട്ടിയിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ലിസിയുടെ വീട്ടിൽ വെച്ച് നടത്തിയ പാർട്ടിയിൽ കീർത്തി സുരേഷ്,പാർവതി,റീമകല്ലിങ്കൽ,കല്യാണി പ്രിയദർശൻ,അന്നബെൻ,അതിഥി ബാലൻ,പ്രയാഗ മാർട്ടിൻ എന്നിവരാണ് പങ്കെടുത്തത്.

ഏറ്റവും മികച്ച ആതിഥേയയായ ലിസിക്ക് നന്ദി പറയുന്നുവെന്ന് കുറിച്ചുകൊണ്ടാണ് റിമ കല്ലിങ്കൽ ചിത്രം പങ്കുവെച്ചത്. താരങ്ങളെ ഒരുമിച്ച് കൂട്ടിയതിൽ പാർവതിയും നന്ദി പറഞ്ഞു. അതേസമയം താരങ്ങളെ ഒന്നിച്ച് ഒരൊറ്റ ഫ്രെയ്മിൽ കണ്ടതിൻ്റെ സന്തോഷത്തിലാണ് ആരാധകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :