സോനം കപൂറിന്റെ കരിയറിലെ അഞ്ച് മികച്ച ചിത്രങ്ങൾ ഇവയൊക്കയാണ്!

സോനം സിനിമയിലെത്തിയത് 11 വർഷങ്ങൾക്കു മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായാണ്.

Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (15:41 IST)
കഴിഞ്ഞ ദിവസമാണ് 34ആം ജന്മദിനം ആഘോഷിച്ചത്.സോനം സിനിമയിലെത്തിയത് 11 വർഷങ്ങൾക്കു മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായാണ്. സഞ്ജയ് ലീലാ ബൻസാലിക്കൊപ്പം അമിതാബ് ബച്ചൻ ചിത്രമായ ബ്ലാക്കിൽ അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് 2007 ൽ ബൻസാലിയുടെ തന്നെ സാവരിയ എന്ന ചിത്രത്തിലൂടെ നായികയുമായി.

സോനത്തിന്റെ കരിയറിലെ മികച്ച അഞ്ച് കഥാപാത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഫയദോർ ദസ്തയേവ്സ്കിയുടെ വൈറ്റ് നൈറ്റ്സ്
(വെളുത്ത രാത്രികൾ)എന്ന കഥയെ ആധാരമാക്കി സഞ്ജയ് ലീലാ ബൻസാലി ഒരുക്കിയ സാവരിയ- (2007 ) ചിത്രം. ചിതത്തിൽ രൺബീർ കപൂറിന്റെ നായികയായി സകീന എന്ന വേഷത്തിലെത്തിയ അന്ന് പുതുമുഖ നായികയായിരുന്ന സോനത്തിന്റെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റി.


രാകേഷ് ഓംപ്രകാശ് മെഹ്റയുടെ ഡൽഹി 6 എന്ന ചിത്രം. അഭിഷേക് ബച്ചന്റെ നായികയായി മികച്ച പ്രകടനം കാഴ്ച വെച്ചു. ബിട്ടു ശർമ എന്ന ഗായികയുടെ വേഷമായിരുന്നു ചിത്രത്തിൽ.
ഒരു ഫാഷൻ ഐക്കണായി സോനത്തെ മാറ്റിയ അയിഷ എന്ന ചിത്രം. ഒരു കൊറിയോഗ്രാഫറായി ആയിരുന്നു സോനം ഇതിൽ അഭിനയിച്ചത്. സഹോദരി റിയ കപൂറായിരുന്നു ഇതിന്റെ നിർമാണം.
ബാഗ് മിൽഖ ബാഗ് എന്ന സിനിമയിൽ ചെറിയ റോളായിരുന്നുവെങ്കിലും മിൽഖാ സിങ്ങായി എത്തിയ ഫർങാൻ അക്തറിനൊപ്പമുള്ള പ്രകടനം ആരാധകർ കൈയ്യടിച്ച് സ്വീകരിച്ചു.

സോനത്തിന്റെ ഏറ്റവും ശ്രദ്ധേയവും ശക്തവുമായ വേഷം നീർജ
ചിത്രത്തിലേതാണ്. ബയോപിക് ശ്രേണിയിൽ വരുന്ന ഈ ചിത്രത്തിൽ നീർജ ബാനോട്ട് എന്ന എയർ ഹോസ്റ്റസായി ആണ് സോനം കപൂർ നിറഞ്ഞാടിയത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡ്
ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :