മലയാളത്തിന് മുൻപേ അനിഖ തെലുങ്കിൽ നായികയാകുന്നു, കപ്പേളയുടെ റീമേക്ക് ചിത്രം ബുട്ടബൊമ്മയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 31 ഓഗസ്റ്റ് 2022 (12:32 IST)
തെലുങ്കിൽ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി അനിഖ സുരേന്ദ്രൻ. ബാലതാരമാായി ഏറെ ശ്രദ്ധ നേടിയ അനിഖ മലയാളത്തിലും നായികയായി അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ്. മലയാളത്തിലെ അരങ്ങേറ്റത്തിന് മുൻപ് ബുട്ടമൊമ്മ എന്ന തെലുങ്ക് ചിത്രത്തിലൂടെയാകും നായികയായി അനിഖയെത്തുക. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നടൻ മുഹമ്മദ് മുസ്തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020ൽ പുറത്തിറങ്ങിയ എന്ന ചിത്രത്തിൻ്റെ റീമേയ്ക്കാണ് ചിത്രം. അന്ന ബെൻ,ശ്രീനാഥ് ഭാസി,റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കൊവിഡിന് തൊട്ടുമുൻപാണ് തിയേറ്ററുകളിലെത്തിയത്. തുടർന്ന് നെറ്റ്ഫ്ലിക്സിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. തെലുങ്കിലെ
പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ് ചിത്രം റീമേക്ക് ചെയ്യുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :