ഇതാണ് രണ്‍ബീറിന്റെ വില്ലന്‍ !'അനിമല്‍' റിലീസിന് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (15:11 IST)
രണ്‍ബീര്‍ കപൂര്‍ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന പുതിയ ചിത്രമാണ് അനിമല്‍. ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് ബോബി ഡോളാണ്. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിര്‍മാതാക്കള്‍ പുറത്തുവിട്ടു.

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ടീസര്‍ റിലീസ് തീയതിയും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28ന് രണ്‍ബീറിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് ടീസര്‍ റിലീസ് ചെയ്യും.

നേരത്തെ സെപ്റ്റംബറില്‍ അനിമല്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. ജവാന്‍ റിലീസിന് എത്തുന്നത് കണക്കിലെടുത്ത് അനിമല്‍ റിലീസ് മാറ്റുകയായിരുന്നു. ഒരു മുഴുനീള മാസ്സ് റോളിലാണ് രണ്‍ബീര്‍ എത്തുന്നത്. ഡിസംബര്‍ ഒന്നിനാണ് സിനിമയുടെ റിലീസ്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ആക്ഷന്‍ ത്രില്ലര്‍ ആണ് സിനിമ എന്നാണ് വിവരം.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :