സൂര്യയ്ക്ക് പകരക്കാരനായി അരുണ്‍ വിജയ്,'വണങ്കാന്‍' നിന്നു പോയില്ല, ഫസ്റ്റ് ലുക്കും എത്തി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (11:08 IST)
തമിഴ് സിനിമയിലെ ഹിറ്റ് മേക്കര്‍ ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വണങ്കാന്‍. സൂര്യയെ നായകനാക്കിയാണ് സിനിമ പ്രഖ്യാപിച്ചതും ചിത്രീകരണം തുടങ്ങിയതും. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു, കഥയില്‍ വരുത്തിയ ചില മാറ്റങ്ങള്‍ കാരണം സൂര്യ സിനിമയില്‍ നിന്ന് പിന്മാറി. സംവിധായകനും നടനും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്.കഥയിലെ ചില മാറ്റങ്ങള്‍ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം വന്നിരുന്നുവെന്ന് ബാല തന്നെ പറഞ്ഞിരുന്നു. സൂര്യയ്ക്ക് പകരക്കാരനായി എത്തിയത് അരുണ്‍ വിജയ് ആണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു.

ഒരു കയ്യില്‍ പെരിയോറുടെ ശില്പവും മറുകയ്യില്‍ ?ഗണപതി വി?ഗ്രഹവും പിടിച്ച് നില്‍ക്കുന്ന നായിക കഥാപാത്രമായ അരുണ്‍ വിജയനെയാണ് ഫസ്റ്റ് ലുക്കില്‍ കാണാന്‍ ആകുന്നത്. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിലുളള സന്തോഷവും അരുണ്‍ വിജയ് പങ്കുവെച്ചു.
ഛായാഗ്രഹണം:ബാലസുബ്രഹ്‌മണ്യം.എഡിറ്റര്‍:സതീഷ് സൂര്യ.കലാ സംവിധാനം:വി. മായപാണ്ടി.വൈരമുത്തുവിന്റെ വരികള്‍ക്ക് ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :