ഒരു ഒന്നൊന്നര തുടക്കവുമായി ബിലാൽ; ഇത് ഭാഗ്യമെന്ന് ജീൻ പോൾ ലാൽ, മമ്മൂട്ടി റെഡി!

ചിപ്പി പീലിപ്പോസ്| Last Modified ശനി, 14 മാര്‍ച്ച് 2020 (11:57 IST)
കൊച്ചി വിറപ്പിച്ച ജോൺ കുരിശിങ്കൽ വീണ്ടുമെത്തുമ്പോൾ ചില മാറ്റങ്ങൾ ഒക്കെയുണ്ടാകും. അതിൽ പ്രധാനപ്പെട്ടതാണ് ജീൻ പോൾ ലാലും ശ്രീനാഥ് ഭാസിയും. ബിഗ് ബിയുടെ രണ്ടാംഭാഗമായി ഒരുങ്ങുന്ന ബിലാലിന്റെ ഭാഗമാവാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നെന്ന് ജീന്‍ പോള്‍ ലാല്‍ പറയുന്നു. അണ്ടർ വേൾഡ് എന്ന ചിത്രത്തിലെ സ്റ്റൈലൻ പ്രകടനമാണ് താരത്തെ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കാൻ അമൽ നീരദിനു പ്രചോദനമായിരിക്കുക.

ജീനിനെ കൂടാതെ ഭാസിയും ചിത്രത്തിലുണ്ടെന്നാണ് സൂചന. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം പകുതിയോട് കൂടി ആരംഭിക്കും. പറവ, വരത്തന്‍, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിറ്റില്‍ സ്വയമ്പാണ് ബിലാലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സംഗീതം: ഗോപീസുന്ദര്‍. ഉണ്ണി ആറിന്റെതാണ് രചന. ചിത്രത്തില്‍ മനോജ് കെ. ജയനും ബാലയും മംമ്തയും ഉള്‍പ്പെടെ ആദ്യഭാഗത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കും. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ബിഗ് ബിയിലെ ബിലാൽ ജോൺ. കൊച്ചിയിലെ ബിലാലിന്റെ ജീവിതമാണ് ബിലാൽ പറയുകയെന്നാണ് സൂചന. ബിലാലിനായി കാത്തിരിക്കുന്ന ആരാധകർ മാത്രമല്ല, മലയാള കൂടെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :