1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bengali actress Basanti Chatterjee passes away

ബം​ഗാളി നടി ബസന്തി ചാറ്റർജി അന്തരിച്ചു

നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു ബസന്തി ചാറ്റർജി അഭിനയിച്ചിട്ടുണ്ട്.

Bengali actress Basanti Chatterjee passes away
കൊൽക്കത്ത: ബം​ഗാളി നടി ബസന്തി ചാറ്റർജി (88) അന്തരിച്ചു. ഏറെ നാളുകളായി അർബുദ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു ബസന്തി ചാറ്റർജി അഭിനയിച്ചിട്ടുണ്ട്.
 
തഗിണി, മഞ്ജരി ഓപ്പറ, അലോ തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂതു, ബോറോൺ, ദുർഗ്ഗ ദുർഗേശരി തുടങ്ങിയ ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 'ഗീത എൽഎൽബി' എന്ന സീരിയലിലാണ് അവർ അവസാനം അഭിനയിച്ചത്.
 
ഈ പരമ്പരയുടെ ചിത്രീകരണത്തിനിടെ ബസന്തി ചാറ്റർജിയുടെ ആരോ​ഗ്യനില വഷളാവുകയായിരുന്നു. നാടകങ്ങളിലൂടെയാണ് ഇവർ സിനിമയിലെത്തുന്നത്.
അടുത്ത ലേഖനം
പത്മരാജന്റെ കൂടെ അജു വർക്ക് ചെയ്തിട്ടുണ്ടോ? 'അദ്ദേഹം മരിച്ചിട്ട് കാലങ്ങളായി': ഭരദ്വാജ് രംഗന് വിമർശനം