1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Asha movie shooting started

Asha Movie: ഉർവശിയും ജോജുവും ആദ്യമായി ഒന്നിക്കുന്നു, ഒപ്പം ഐശ്വര്യ ലക്ഷ്മിയും; 'ആശ'യുടെ ചിത്രീകരണം ആരംഭിച്ചു

അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Asha movie
മലയാളത്തിന്‍റെ പ്രിയ താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായിഒരുമിക്കുന്നു.ആശയെന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും അടുത്തിടെ തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്നിരുന്നു. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
 
അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർ‍ത്തകർ പുറത്തിറക്കിയിരുന്നു. 
 
ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഇതാദ്യമായിട്ടാണ് ജോജുവും ഉർവശിയും ഒരുമിച്ചഭിനയിക്കുന്നത്. 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
Sumathi Valav: 8 ദിവസം കൊണ്ട് 13 കോടി സ്വന്തമാക്കി 'സുമതി വളവ്'