ഒരുത്തീ നവ്യ നായരുടെ തിരിച്ചുവരവാണെന്ന് വിശ്വസിക്കുന്നില്ല:എന്‍ എം ബാദുഷ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (17:09 IST)

നവ്യാനായരുടെ തിരിച്ചുവരവാണ് ഒരുത്തീ എന്ന് വിശ്വസിക്കുന്നില്ലെന്ന് നിര്‍മ്മാതാവ് എന്‍ എം ബാദുഷ. അതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. രാധാമണിയെ അവതരിപ്പിച്ച നവ്യാ നായര്‍ക്ക് ഹൃദയത്തില്‍ നിന്നും ഒരു കയ്യടി. ചിത്രം തിയേറ്ററുകളില്‍ തന്നെ കാണാനും ബാദുഷ പറയുന്നു.

ബാദുഷയുടെ വാക്കുകളിലേക്ക്

ഒരുത്തി കണ്ടു. ആനുകാലിക പ്രസക്തിയുള്ള വളരെ മനോഹരമായ ചിത്രം. സിനിമ കണ്ടിറങ്ങിയാല്‍ രാധാമണി എന്ന കഥാപാത്രം മനസ്സില്‍ നിന്നും പോകില്ല . മലയാള സിനിമയിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഇനി രാധാമണിയും ഉണ്ടാകും. നവ്യാനായരുടെ തിരിച്ചുവരവാണ് ഒരുത്തീ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല കാരണം ഒരു ചെറിയ ഇടവേള എടുത്തു എങ്കിലും നവ്യ മലയാള സിനിമയില്‍ അവിസ്മരണീയ മാക്കിയ കഥാപാത്രങ്ങള്‍ ഒന്നും അത്ര പെട്ടെന്ന് പ്രേക്ഷകരുടെ മനസില്‍ നിന്നും മാഞ്ഞ് പോയിട്ടില്ല . രാധാമണിയെ അവതരിപ്പിച്ച നവ്യാ നായര്‍ക്ക് ഹൃദയത്തില്‍ നിന്നും ഒരു കയ്യടി. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ മലയാളത്തിന് നല്കിയ വി.കെ. പി സാറിനെ ഒരുത്തിയിലൂടെ പഴയ ഊര്‍ജ്ജത്തോടെ തിരിച്ച് കിട്ടിയിരിക്കുന്നു. സുരേഷ്ബാബു ചേട്ടന്റെ കെട്ടുറപ്പുള്ള മറ്റൊരു തിരക്കഥ കൂടി. ഈ സിനിമ നിര്‍മ്മിച്ച ബെന്‍സി പ്രൊഡക്ഷനും ഇതിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഈ ചിത്രം എല്ലാവരും തീയറ്ററില്‍ തന്നെ കണ്ട് ആസ്വദിക്കു..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :