വെങ്കിടേഷ് - നയൻതാര താര ജോഡിയുടെ തെലുങ്ക് ചിത്രം ബാബു ബംഗാരയുടെ ട്രെയിലർ പുറത്തിറങ്ങി
aparna shaji|
Last Modified ചൊവ്വ, 26 ജൂലൈ 2016 (15:46 IST)
വെങ്കിടേഷ് - നയൻതാര താര ജോഡിയുടെ തെലുങ്ക് ചിത്രം ബാബു ബംഗാരയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് മാരുതിയാണ്. പൊലീസ് ഇൻസ്പെക്ടറായാണ് ചിത്രത്തിൽ വെങ്കിടേഷ് എത്തുന്നത്.
സ്റ്റൈലിഷ് ലുക്കിൽ നയൻതാര ട്രെയിലറിൽ മിന്നിത്തിളങ്ങുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നയൻതാര തെലുങ്ക് ചിത്രത്തിൽ എത്തുന്നത്. നേരത്തേ ഇരുവരും ഒന്നിച്ച തുളസി എന്ന ചിത്രം വൻ വിജയം നേടിയിരുന്നു.