ഗ്രേറ്റ് ഫാദറും പുലിമുരുകനും ഇനി പഴങ്കഥ; രണ്ട് ദിവസം പിന്നിടുമ്പോള്‍ ബാഹുബലി 2 നേടിയത് 200 കോടി !

ബാഹുബലി 2 ബോക്സ് ഓഫീസ് കീഴടക്കുന്നു

#Baahubali 2#Baahubali 2 box office collections#Baahubali 2 box office predictions#Baahubali 2 kerala#Baahubali 2 tamil nadu#Baahubali 2 the conclusion#Bahubali#Bahubali-2#Ss rajamouli, ബാഹുബലി, ബാഹുബലി2, നിരൂപണം, ഗ്രേറ്റ് ഫാദർ, മമ്മൂട്ടി, മോഹന്‍ലാല്‍, ദ ഗ്രേറ്റ് ഫാദര്‍, പുലിമുരുകന്‍
സജിത്ത്| Last Modified ഞായര്‍, 30 ഏപ്രില്‍ 2017 (13:18 IST)
നാല് ഭാഷകളിലായി 6500ലേറെ സ്‌ക്രീനുകളില്‍ ഇന്ത്യയില്‍ റിലീസ് ചെയ്ത ബാഹുബലി 2 ഇന്ത്യന്‍ ബോക്സ് ഓഫിസിന്റെ ചരിത്രം തിരുത്തിയെഴുതുന്നു. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോള്‍ 125 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രമായി നേടിയ വരുമാനമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന സൂചനയാണിത്.

വിദേശ ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം രൂപയാണ് ചിത്രത്തിന് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രണ്ടും കൂടി ചേര്‍ത്തു നോക്കുമ്പോള്‍ ചിത്രത്തിന്റെ മൊത്തം വരുമാനം 200 കോടിയ്ക്കു മുകളിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ എല്ലാ റെക്കോഡുകളും തകര്‍ക്കുമെന്നാണ് പ്രവചനങ്ങള്‍.

കേരളത്തില്‍ 202 തീയേറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് നൂറ്റന്‍പതോളം സ്‌ക്രീനുകളിലുമാണ് ദ ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്തത്. ചിത്രം 4.31 കോടി രൂപ ആദ്യ ദിവസം ഗ്രോസ് കളക്ഷനായി നേടിയെന്നാണ് നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമ നല്‍കിയ കണക്കുകള്‍.

ഇതോടെ പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗ്രേറ്റ് ഫാദറിന് കഴിഞ്ഞു. 4.05 കോടിയായിരുന്നു ബോക്സ്ഓഫീസില്‍ 150 കോടി നേടിയ പുലിമുരുകന്റെ ആദ്യദിന കളക്ഷന്‍. ആദ്യദിന കളക്ഷനില്‍ ആമിര്‍ ഖാന്റെ ദംഗല്‍, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ എന്നിവയുടെ റെക്കോഡുകളും ബാഹുബലി 2 തകര്‍ത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :