അനുബന്ധ വാര്‍ത്തകള്‍
- സ്വന്തം നാട്ടുകാരനെന്ന പരിഗണന പോലും കിട്ടുന്നില്ല, എന്നെ വേട്ടയാടുന്നു, മലയാള സിനിമകള്‍ കുറയ്ക്കുന്നതിന്റെ കാരണം പറഞ്ഞ് ദുല്‍ഖര്‍
- തിയേറ്റർ റിലീസ് കഴിഞ്ഞ് 92 ദിനങ്ങൾ, ദിലീപ് ചിത്രം പവി കെയർടേക്കർ ഒടിടിയിലേക്ക്
- എന്റെ സിനിമകള്‍ പൊട്ടുന്നത് ചിലര്‍ ആഘോഷിക്കുന്നു: അക്ഷയ് കുമാര്‍
- 'എന്നെ തല്ലാന്‍ അമരീഷ് പൂരി വരട്ടെ': രമേശ് നാരായണിനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
- അവാര്‍ഡ് നല്‍കാനെത്തിയ ആസിഫ് അലിയെ അവഹേളിച്ചു; രമേഷ് നാരായണന് പുരസ്കാരം സ്വീകരിച്ചത് ജയരാജില്‍ നിന്ന് (വീഡിയോ)
ആസിഫ് അലിയുടെ സര്‍പ്രൈസ് ഹിറ്റ് ചിത്രം തലവന്‍ രണ്ടാം ഭാഗം വരുന്നു
മെയ് 24ന് റിലീസ് ചെയ്ത സിനിമ പ്രമേയം കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു
സമീപകാലത്ത് ഇറങ്ങിയ സിനിമകളില്‍ ഏറെ ശ്രദ്ധ നേടിയ ആസിഫ് അലി- ജിസ് ജോയ് സിനിമയായ തലവന്‍ രണ്ടാം ഭാഗം ഒരുങ്ങുന്നു. തലവന്‍ സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തത്. ജിസ് ജോയ് സംവിധാനം ചെയ്ത സിനിമയില്‍ ആസിഫ് അലി, ബിജു മേനോന് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മെയ് 24ന് റിലീസ് ചെയ്ത സിനിമ പ്രമേയം കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. നിരൂപക പ്രശംസയ്ക്കൊപ്പം തിയേറ്ററിലും മികച്ച വിജയം തന്നെ സ്വന്തമാക്കാന്‍ സിനിമയ്ക്കായി. ബിജു മേനോന്,ആസിഫ് അലി എന്നിവര്‍ക്ക് പുറമെ അനുശ്രീ,മിയ,ദിലീഷ് പോത്തന്,കോട്ടയം നസീര്‍,ശങ്കര്‍ രാമകൃഷ്ണന് തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.