ARM Malayalam Official Teaser വിഷ്വല്‍ ട്രീറ്റ്, 5 ഭാഷകളില്‍ 'എആര്‍എം',ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി ടോവിനോ, ആദ്യ ടീസര്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 20 മെയ് 2023 (09:09 IST)
ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എആര്‍എം (അജയന്റെ രണ്ടാം മോഷണം). സിനിമയുടെ ആദ്യ ടീസര്‍ ശ്രദ്ധ നേടുന്നു. ഇനിയും രണ്ട് ടീസര്‍ കൂടി വരാനുണ്ട്.ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്നതിനാല്‍ ആദ്യ കഥാപാത്രമായ മണിയനെ പരിചയപ്പെടുത്തുന്നതാണ് ആദ്യ ടീസര്‍.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി ഒരു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവന്നത്. ആക്ഷന്‍ രംഗങ്ങളില്‍ ടോവിനോ തിളങ്ങുന്നതും ടീസറില്‍ കാണാം. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. പൂര്‍ണ്ണമായും ത്രീഡിയില്‍ ചിത്രീകരിച്ച സിനിമ അതി ഗംഭീരമായ വിഷ്വല്‍ ട്രീറ്റ് തന്നെയാകും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, അജു വര്‍ഗ്ഗീസ്, ശിവജിത്ത് പത്മനാഭന്‍, റോഹിണി തുടങ്ങിയ താരനിര സിനിമയിലുണ്ട്.

യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :