ഭാര്യ ഗര്‍ഭിണി, മൂന്നാമതും അച്ഛനാകാന്‍ ഒരുങ്ങി നടന്‍ ശിവകാര്‍ത്തികേയന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 മെയ് 2024 (15:37 IST)
തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ മൂന്നാമതും അച്ഛനാകാന്‍ ഒരുങ്ങുന്നു. അടുത്തിടെ ഒരു ആരാധകന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ ശിവകാര്‍ത്തികേയന്‍ കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു.ഭാര്യ ആരതിയ്ക്കും മകള്‍ ആരാധനയ്ക്കും ഒപ്പമായിരുന്നു നടന്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.


ശിവകാര്‍ത്തികേയന്റെ ഭാര്യ ആരതി വീണ്ടും ഗര്‍ഭിണിയായി. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ചിത്രങ്ങളിലും വീഡിയോകളിലും ആരതിയെ കാണുമ്പോള്‍ തന്നെ ബേബി ബംപ് വന്ന പോലെയുണ്ട്. ശിവകാര്‍ത്തികേയനും ആരതിയും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍.

ഇരുവരുടെയും ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ശിവകാര്‍ത്തികേയന്റെയും ആരതിയുടെയും വിവാഹം 2010ലാണ് നടന്നത്. സിനിമാരംഗത്ത് പ്രശസ്തനായ ശേഷമാണ് മകള്‍ ആരാധന ജനിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം 2021 ലാണ് മകന്‍ ജനിച്ചത്.

ശിവകാര്‍ത്തികേയന്‍ 'അമരന്‍' എന്ന സിനിമയുടെ തിരക്കിലാണ്. എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന 'എസ്‌കെ 23' എന്ന ചിത്രത്തിനായി നടന്‍ തയ്യാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു.അമരന്‍ എന്ന സിനിമയുടെ റിലീസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.സെപ്റ്റംബറില്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :