അമ്മയ്ക്കും അച്ഛനും വേറെ ജീവിതമുണ്ട്, അർഹാന് കാര്യങ്ങൾ അറിയാം: അർബാസ് ഖാൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (19:05 IST)
ബോളിവുഡിലെ താരദമ്പതിമാരിൽ ഒന്നായിരുന്നു അർബാസ് ഖാൻ- ജോഡി. 1998ൽ വിവാഹിതരായ ഇരുവരും 2017ലാണ് തങ്ങളുടെ വിവാഹബന്ധം വേർപെടുത്തിയത്. വിവാഹം വേർപിരിഞ്ഞെങ്കിലും മകൻ അർഹാൻ ഖാൻ്റെ കാര്യങ്ങൾക്കായി ഇരുവരും സമയം ചെലവഴിക്കാറുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടെ മലൈക അറോറയുമായുള്ള തൻ്റെ ബന്ധത്തെ പറ്റിയും മകനുമായുള്ള ബന്ധത്തെ പറ്റിയും വ്യക്തമാക്കിയിരിക്കുകയാണ് അർബാസ് ഖാൻ.

മകനായ അർഹാൻ ഖാന് വേണ്ടി തങ്ങൾ പലപ്പോഴും ഒരുമിക്കാറുണ്ടെന്നും തങ്ങൾ ഒരുമിച്ച് ഭൂമിയിൽ കൊണ്ടുവന്ന അവൻ്റെ ഉത്തരവാദിതം തങ്ങൾ രണ്ടുപേർക്കും കൂടിയാണെന്നും അർബാസ് പറയുന്നു. ഞങ്ങൾ 2 പേരും ഞങ്ങളുടേതായ വഴികളിൽ നീങ്ങികഴിഞ്ഞു. കഴിഞ്ഞത് കഴിഞ്ഞു എന്നത് മനസിലാക്കേണ്ടത് ആവശ്യമാണ്.ഇതിൽ മറ്റൊരാളോട് ദേഷ്യം വെച്ച് പുലർത്തിയിട്ട് കാര്യമില്ല. അവൾ അവളുടേതും ഞാൻ എൻ്റേതുമായ ജീവിതവുമായി മുന്നോട്ട് പോകുകയണ്.

മാതാപിതാക്കൾ വേർപിരിഞ്ഞതിന് ശേഷം അവർ ഇരുവരും തമ്മിൽ സംസാരിക്കാതെയും ശത്രുക്കളെ പോലെയും ഇരുന്നാൽ അതിൻ്റെ പ്രശ്നം ഏറ്റവും അനുഭവിക്കേണ്ടിവരിക അവരുടെ മക്കൾക്കാണ്. ഞാൻ എൻ്റേതും മലൈക അവളുടേതുമായ ജീവിതവുമായി മുന്നോട്ട് പോകുകയാണെന്ന് അർഹാന് അറിയാം. അർബാസ് ഖാൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :