'ബ്രഹ്‌മാസ്ത്ര'യെ പിന്തള്ളി 'അനിമല്‍', പ്രതീക്ഷയോടെ രണ്‍ബീര്‍ കപൂറിന്റെ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (11:24 IST)
രണ്‍ബീര്‍ കപൂറിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'അനിമല്‍'.സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 1 ന് പ്രദര്‍ശനത്തിനെത്തും.
'അനിമല്‍' നവംബര്‍ 30 ന് യുഎസ്എയില്‍ ആദ്യം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.രണ്‍ബീര്‍ കപൂറിന്റെ 'ബ്രഹ്‌മാസ്ത്ര'യെ കാള്‍ വലിയ റിലീസ് ആയിരിക്കും സിനിമയുടേത്.യുഎസില്‍ 810 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത 'ബ്രഹ്‌മാസ്ത്ര'യെ പിന്തള്ളി 888-ലധികം സ്‌ക്രീനുകളാണ് 'അനിമല്‍'പ്രദര്‍ശനത്തിനെത്താന്‍ പോകുന്നത്.

നവംബര്‍ 30 ന് വൈകുന്നേരം 6:30 മുതല്‍ യുഎസ്എയില്‍ ഷോകള്‍ (5 AM IST, ഡിസംബര്‍ 1) ആരംഭിക്കും, അടുത്ത ആഴ്ച മുതല്‍ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിക്കും. സിനിമയുടെ ദൈര്‍ഘ്യം 3 മണിക്കൂര്‍ 18 മിനിറ്റാണ്.അതേസമയം IMDB ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 26 മിനിറ്റാണെന്ന് പറയുന്നു. അനില്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, തൃപ്തി ദിമ്രി തുടങ്ങിയ താരനിര സിനിമയിലുണ്ട്.ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം തിയേറ്ററുകളില്‍ എത്തും. ഡിസംബര്‍ ഒന്നിനാണ് റിലീസ്.

ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി വണ്‍ സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിത് റോയ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :