ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് സിപിഎമ്മും കോണ്‍ഗ്രസും,അവരാണ് 'ദി കേരള സ്റ്റോറി' നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നതെന്ന് അനില്‍ ആന്റണി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 മെയ് 2023 (09:09 IST)
'ദി കേരള സ്റ്റോറി'ക്കെതിരെ തിരിഞ്ഞ സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനങ്ങളുമായി അനില്‍ ആന്റണി.ബിബിസി ഡോക്യുമെന്ററി ഇറങ്ങിയപ്പോള്‍, ഇന്ത്യയിലെ പരമോന്നത കോടതിയുടെ നിഗമനങ്ങളെ അട്ടിമറിക്കാനുള്ള നഗ്‌നമായ ശ്രമമായിട്ടു പോലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് സിപിഎമ്മും കോണ്‍ഗ്രസും. അവരാണ് കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നത് എന്ന് അനില്‍ ആന്റണി.


'ചില പെണ്‍കുട്ടികളെ കുറിച്ചാണ് കേരള സ്റ്റോറി പറയുന്നത്. അവര്‍ നേരിട്ട പരീക്ഷണങ്ങളും കഷ്ടപ്പാടുകളും ചൂണ്ടിക്കാട്ടുന്ന ചില സാമൂഹിക പ്രശ്‌നങ്ങളെയാണ് അത് ഉയര്‍ത്തിക്കാട്ടുന്നത്. ബിബിസി ഡോക്യുമെന്ററി ഇറങ്ങിയപ്പോള്‍, ഇന്ത്യയിലെ പരമോന്നത കോടതിയുടെ നിഗമനങ്ങളെ അട്ടിമറിക്കാനുള്ള നഗ്‌നമായ ശ്രമമായിട്ടു പോലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് സിപിഎമ്മും കോണ്‍ഗ്രസും. അവരാണ് കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നത്. ഇരുവരുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഏത് പോരാട്ടവും കപട രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.'-അനില്‍ ആന്റണി കുറിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :