Bigg Boss Malayalam season 5 Sagar Cerena:ചെവിയില്‍ പറഞ്ഞത് പ്രണയമോ ? സാഗറും സെറീനയും തമ്മില്‍ പറഞ്ഞ ആ രഹസ്യം രഹസ്യം

കെ ആര്‍ അനൂപ്|
പരസ്പരം പ്രണയിക്കാനുള്ള സാധ്യതയുള്ള മത്സരാര്‍ത്ഥികളെ ഒന്നിപ്പിക്കുന്നത് ബിഗ് ബോസിന്റെ പണിയാണെന്ന് പല സീസണുകളിലും തോന്നിയിട്ടുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. ബിഗ് ബോസ് പ്രണയം വിവാഹത്തില്‍ എത്തിച്ച പേളിയും ശ്രീനിഷും മുന്നേ നടന്നവരാണ്.സാഗറും സെറീനയും ആണ് അഞ്ചാം സീസണിലെ പ്രണയ ജോഡികള്‍.

ബിഗ് ബോസ് ഹൗസില്‍ സാഗറും സെറീനയും ചെവിയില്‍ രഹസ്യം പറയുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയാണ്. ഇരുവരും തങ്ങളുടെ പ്രണയം പങ്കുവെച്ചതാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

സാഗറുമായുള്ള അടുപ്പം പ്രണയമായി വളരുന്നുണ്ടെന്ന് സൂചന കൂട്ടുകാരിയായ റെനീഷ തന്നെ സെറീനയ്ക്ക് നേരത്തെ നല്‍കിയിരുന്നു.

സ്വകാര്യസംഭാഷണത്തിനിടെ സീക്രട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന് സാഗര്‍ സെറീനയോട് ചോദിച്ചു.പ്രോമിസ് നല്‍കാന്‍ സെറീന സാഗറിനോട് ആവശ്യപ്പെടുന്നതും കാണാം. ക്ലിയര്‍ ആയി ഒന്നും പറയാനില്ലേ എന്നല്ലേ സാഗര്‍ ചോദിക്കുന്നതും കാണാം. എന്തോ മനസ്സില്‍ ഇല്ലേ എന്ന് സെറീന സാഗറിനോട് ചോദിച്ചു. മനസില്‍ ഒന്നും ഇല്ല സാഗര്‍ മറുപടി നല്‍കുന്നു.


എന്റെ മനസ്സില്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞോയെന്ന് സെറീന തിരിച്ചു ചോദിച്ചു. അപ്പോള്‍ എന്റെ മനസ്സിലുണ്ടെന്ന് സാഗര്‍ പറഞ്ഞു. നിന്റെ മനസ്സില്‍ എന്താണ് ഉള്ളത് എന്ന് സെറീനയോട് സാഗര്‍ ചോദിച്ചു.എന്താണ് അതെന്ന് ചോദിച്ചില്ലല്ലോ എന്ന് സെറീന സാഗറിനോട് പറഞ്ഞു. എന്താണ് അതെന്ന് സാഗര്‍ വീണ്ടും സെറീനയോട് ചോദിച്ചു.അപ്പോള്‍ ഞാന്‍ അല്ലേ ആദ്യം ചോദിച്ചതെന്നായിരുന്നു സെറീനയുടെ മറുപടി. എല്ലാം ഞാന്‍ ആദ്യം പറയണമെന്നാണല്ലോ, ഇതെങ്കിലും ആദ്യം പറയുമോ എന്ന് സാഗര്‍ ചോദിച്ചു. എന്റെ മനസ്സില്‍ കുറേ കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു സെറീനയുടെ മറുപടി. ഇതിനുശേഷമാണ് ഇരുവരും സ്വകാര്യം പറയുന്ന രംഗങ്ങള്‍ പ്രേക്ഷകര്‍ കണ്ടത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :