കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന് കൈയ്യടിച്ച് ആന്ധ്രപ്രദേശ് എംപി,'വണ്‍' നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടരുന്നു

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 2 മെയ് 2021 (17:19 IST)

മമ്മൂട്ടിയുടെ 'വണ്‍' നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയതോടെ കൂടുത പ്രേക്ഷകര്‍ ചിത്രം കണ്ടു.ഏപ്രില്‍ 27 നാണ് സ്ട്രീമിംഗ് ആരംഭിച്ചത്.കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന് കൈയ്യടിച്ച് ആന്ധ്രപ്രദേശ് എംപി കനുമുരു രഘു രാമകൃഷ്ണന്‍.

' മമ്മൂട്ടി അഭിനയിച്ച മലയാള സിനിമ ''വണ്‍'' നെറ്റ്ഫ്‌ലിക്‌സില്‍ കണ്ടു. അനുയോജ്യമായ ഒരു മുഖ്യമന്ത്രിയുടെ വേഷം അദ്ദേഹം നിര്‍വഹിച്ചു.ഒരു ഉത്തമ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണമെന്ന് മനസിലാക്കാന്‍ ഞങ്ങളുടെ മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന്‍ റെഡ്ഡിയും നമ്മുടെ സംസ്ഥാനത്തെ ജനങ്ങളും വണ്‍ കാണണം'-കനുമുരു രഘു രാമകൃഷ്ണന്‍

കുറച്ചു.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :