എന്റെ ചിത്രങ്ങള്‍ അനുവാദമില്ലാതെ എടുത്ത് ബോഡി ഷെയ്മിങ് നടത്തുന്നവര്‍ നിയമനടപടി നേരിടേണ്ടിവരും: അമേയ മാത്യു

രേണുക വേണു| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (16:45 IST)

താന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി നടി അമേയ മാത്യു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

'ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ എന്റെ അനുവാദമില്ലാതെ എടുത്ത് ട്രോളും ബോഡി ഷെയ്മിങ്ങും ചെയ്യുന്ന എല്ലാ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജ് അഡ്മിന്‍സിനും സൈബര്‍ സെല്ലിന്റെ വക നിയമനടപടികള്‍ എത്രയും വേഗം നേരിടേണ്ടിവരുമെന്ന് അറിയിച്ചുകൊള്ളുന്നു,' അമേയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

അമേയയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരം വളരെ സജീവമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :