കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 30 ഡിസംബര്‍ 2021 (10:26 IST)
പുഷ്പ: ദി റൈസ് വിജയാഘോഷം കഴിഞ്ഞദിവസം ഹൈദരാബാദില്‍ വെച്ച് നടന്നു.അല്ലു അര്‍ജുനും രശ്മിക മന്ദാനയും സംവിധായകന്‍ സുകുമാറും മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. സിനിമയ്ക്ക് വലിയ വിജയം സമ്മാനിച്ച പ്രേക്ഷകരോട് ഓരോരുത്തരും നന്ദിപറഞ്ഞു. ഈ പരിപാടിയിലും മലയാളികളെ ഓര്‍ക്കാന്‍ അല്ലുഅര്‍ജുന്‍ മറന്നില്ല.
കേരളത്തില്‍ നിങ്ങള്‍ എനിക്ക് അവിശ്വസനീയമായ നേട്ടങ്ങള്‍ സമ്മാനിച്ചു, അതിന് എനിക്ക് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.
'അവിസ്മരണീയമായ ഒരു വര്‍ഷാവസാനം ഞങ്ങള്‍ക്ക് നല്‍കിയതിന് എല്ലാവര്‍ക്കും നന്ദി. സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ കടന്ന് പുഷ്പയെ മികച്ച റിലീസാക്കിയതിന് വിതരണക്കാര്‍ക്ക് നന്ദി. തമിഴ്നാട്ടില്‍ പുഷ്പയ്ക്ക് അതിശയകരമായ ലോഞ്ച് നല്‍കിയതിന് എന്‍വി പ്രസാദിനും ലൈക്ക പ്രൊഡക്ഷന്‍സിനും നന്ദി. E4 എന്റര്‍ടൈന്‍മെന്റ്, നിങ്ങള്‍ എനിക്ക് കേരളത്തില്‍ അവിശ്വസനീയമായ നേട്ടങ്ങള്‍ സമ്മാനിച്ചു, അതിന് എനിക്ക് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല'- അല്ലു അര്‍ജുന്‍ പറഞ്ഞു.