രേണുക വേണു|
Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (07:36 IST)
ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത 'അജയന്റെ രണ്ടാം മോഷണം' ടെലഗ്രാമില്‍. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായും പൈറസിക്കെതിരെ കടുത്ത നടപടി വേണമെന്നും സംവിധായകന്‍ ജിതിന്‍ ലാല്‍ ആവശ്യപ്പെട്ടു. എട്ട് വര്‍ഷത്തെ കഷ്ടപ്പാടാണ് ഈ സിനിമയെന്നും എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഉണ്ടായിട്ടും തിയറ്ററുകളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സിനിമ ഷൂട്ട് ചെയ്യുന്നത് എങ്ങനെയാണെന്നും സംവിധായകന്‍ ചോദിച്ചു.
അജയന്റെ രണ്ടാം മോഷണം ഒരു പ്രേക്ഷകന്‍ ട്രെയിനില്‍ വെച്ച് മൊബൈല്‍ ഫോണില്‍ കാണുന്നതിന്റെ ദൃശ്യങ്ങള്‍ ജിതിന്‍ ലാല്‍ പങ്കുവെച്ചിരുന്നു. ഹൃദയഭേദകമായ കാഴ്ചയാണ് ഇതെന്ന് ജിതിന്‍ ലാല്‍ പറഞ്ഞു. പൈറസിയെ തടയാന്‍ വ്യാജ പതിപ്പ് കാണില്ലെന്ന് പ്രേക്ഷകര്‍ തന്നെ തീരുമാനമെടുക്കണമെന്ന് ടൊവിനോ തോമസ് പറഞ്ഞു. അതേസമയം വ്യാജ പതിപ്പിനെതിരെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിയമനടപടി സ്വീകരിക്കും.
ഓണം റിലീസായി തിയറ്ററുകളിലെത്തിയ അജയന്റെ രണ്ടാം മോഷണം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ തോമസ്, സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഹരീഷ് ഉത്തമന്‍, ബേസില്‍ ജോസഫ്, ജഗദീഷ്, ബിജുക്കുട്ടന്‍, രോഹിണി, സുധീഷ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.