താടിയുള്ള രാവണൻ വേണ്ട, ആദിപുരുഷിലെ സൈഫ് അലിഖാൻ്റെ താടീ നീക്കം ചെയ്യുന്നതായി റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (13:59 IST)
ഓം റൗട്ട് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ആദിപുരുഷിൻ്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ വൻ വിമർശനമാണ് സിനിമയ്ക്കെതിരെ ഉയർന്നത്. സിനിമയിലെ വിഎഫ്എക്സ് വലിയ ട്രോളുകൾക്ക് ഇടയാക്കിയപ്പോൾ രാവണനെ തുർക്കികളെ പോലുള്ള വേഷത്തിലും ഭാവത്തിലും അവതരിപ്പിച്ചതും വിമർശനങ്ങൾക്കിടയാക്കി.

ഇപ്പോഴിതാ ചിത്രത്തിൽ വില്ലനായെത്തുന്ന സൈഫ് അലി ഖാൻ്റെ ലുക്കിൽ അടിമുടി മാറ്റം വരുത്തുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രാമായണത്തിലെ രാവണനുമായി സൈഫ് അലിഖാൻ്റെ സിനിമയിലെ രൂപത്തിന് സാമ്യതകളില്ലെന്ന വിമർശനത്തെ തുടർന്നാണ് തീരുമാനം. പ്രഭാസിൻ്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടായി ഒരുങ്ങുന്ന ചിത്രം 500 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്. 2023 ജനുവരി 12നാണ് ചിത്രത്തിൻ്റെ റിലീസ് തീയതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :