അഭിറാം മനോഹർ|
Last Modified ഞായര്‍, 7 ജനുവരി 2024 (09:51 IST)
സിനിമാതാരമായി ആരാധകര്‍ക്ക് പരിചിതയാണെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രുതി ലക്ഷ്മി കൂടുതല്‍ ശ്രദ്ധ നേടിയത്. ബിഗ്‌ബോസില്‍ എത്തിയതോടെ ശ്രുതി ലക്ഷ്മിയെ പോലെ ഭര്‍ത്താവായ അവിനും പ്രേക്ഷകര്‍ക്ക് പരിചിതരായി. ബിഗ്‌ബോസ് ഷോയില്‍ ശ്രുതിയ്ക്ക് ബിഗ്‌ബോസിലെ സഹമത്സരാര്‍ഥിയായിരുന്ന റിനോഷ് ജോര്‍ജുമായുണ്ടായിരുന്ന സൗഹൃദം പുറത്ത് പല രീതിയിലും ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഈ വിവാദങ്ങളും ചര്‍ച്ചകളുമെല്ലാം അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴും ഇതൊന്നും തന്നെ ശ്രുതി ലക്ഷ്മിയുടെ ദാമ്പത്യത്തെ ബാധിച്ചിട്ടില്ല. ഇരുവരും തങ്ങളുടെ എട്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഞങ്ങള്‍ക്ക് എട്ടാം വിവാഹവാര്‍ഷികം. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. നിന്നോടൊപ്പം ചിലവഴിക്കുന്നതിന്റെ സന്തോഷം പ്രപഞ്ചത്തില്‍ മറ്റൊന്നിനും നല്‍കാന്‍ കഴിയില്ല. നമ്മള്‍ പങ്കിടുന്ന ഈ സ്‌നേഹം ഈ ലോകത്തിലെ എല്ലാ ഭൗതിക അതിര്‍വരമ്പുകള്‍ക്കും അപ്പുറമാണ്. അതെല്ലാം എന്നും തുടരും. ലവ് യു ലൈന്‍ എന്നാണ് ശ്രുതി ലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ബിഗ്‌ബോസിലെ വിവാദങ്ങള്‍ക്ക് ശേഷമുള്ള ശ്രുതിയുടെ ആദ്യ വിവാഹ വാര്‍ഷിക ആഘോഷമാണിത്. സമൂഹമാധ്യമങ്ങളും അതിനാല്‍ തന്നെ ശ്രുതിയുടെ പോസ്റ്റ് ആഘോഷമാക്കിയിരിക്കുകയാണ്. ബിഗ്‌ബോസിലെ സഹമത്സരാര്‍ഥിയായിരുന്ന വിഷ്ണു ജോഷിയടക്കമുള്ളവര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ബിഗ്‌ബോസില്‍ ആയിരിക്കെ റിനോഷുമായുള്ള ബന്ധം കാണിച്ച് ശ്രുതിക്കെതിരെ നെഗറ്റീവ് പബ്ലിസിറ്റി ഉപയോഗിച്ച മത്സരാര്‍ഥിയായിരുന്നു വിഷ്ണു ജോഷി.