മത്സ്യത്തൊഴിലാളിയായി നാഗചൈതന്യ, പ്രണയ നായികയായി വീണ്ടും സായി പല്ലവി,'തന്‍ഡേല്‍' ടീസര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 6 ജനുവരി 2024 (15:15 IST)
നാഗചൈതന്യ, സായി പല്ലവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തന്‍ഡേല്‍' ടീസര്‍ പുറത്ത്. മത്സ്യത്തൊഴിലാളിയായി നാഗചൈതന്യ വേഷമിടുന്നു. ഉപജീവനത്തിനായി ഇന്ത്യയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന തൊഴിലാളികളെ പാക്കിസ്ഥാന്‍ സൈന്യം പിടികൂടുന്നതും തടവിലാക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.ALSO READ:
അതും ചോര്‍ന്നു!വിജയുടെ പുതിയ സിനിമയുടെ കഥ ഇതോ?

ചന്ദു മൊണ്ടേതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്നു. നാഗചൈതന്യയുടെ കരിയറിലെ ഇരുപത്തിമൂന്നാമത്തെ സിനിമ കൂടിയാണിത്.

മലയാളിയായ ശ്യാംദത്താണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.നവീന്‍ നൂലി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. തെലുങ്ക് സിനിമ ലോകത്തെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസ് ചിത്രം നിര്‍മിക്കുന്നു.ALSO READ:
സംസ്ഥാനത്ത് ശക്തമായ മഴ: അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :