നടി പ്രിയ മറാത്തെ അന്തരിച്ചു; ഞെട്ടലോടെ സിനിമാ ലോകം

നിഹാരിക കെ.എസ്| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2025 (13:29 IST)
മുംബൈ: ബോളിവുഡ് നടിയും പ്രശസ്ത ടെലിവിഷൻ താരവുമായ പ്രിയ മറാത്തെ അന്തരിച്ചു. 38 വയസായിരുന്നു. ഏറെ നാളുകളായി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നാലു മണിയോടെ മുംബൈ മിറാ റോഡിലെ വസതിയിൽ വെച്ചായിരുന്നു മരണം. രണ്ട് വർഷം മുൻപാണ് പ്രിയയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. നടൻ ശാന്തനു മോഗാണ് ഭർത്താവ്.

പവിത്ര റിഷ്ത എന്ന ടെലിവിഷൻ പരമ്പരയിൽ സുശാന്ത് സിങ് രജ്പുത്തിനൊപ്പം വർഷയെന്ന വേഷത്തിൽ പ്രിയ വൻതോതിൽ ശ്രദ്ധ നേടിയിരുന്നു. യാ സുഖാനോ യാ എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ചാർ ദിവസ് സ്വാസ്ച് ഉൾപ്പടെയുള്ള സീരിയലുകളിലൂടെ തിരക്കേറിയ താരമായി.

കസം സേയാണ് പ്രിയ ആദ്യമായി അഭിനയിച്ച ഹിന്ദി പരമ്പര. ഇതിൽ വിദ്യ ബാലിയെന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. ജ്യോതി മൽഹോത്രയായി ബഡേ അച്ചേ ലഗ്തേ ഹേയിൽ ചെയ്ത വേഷവും ശ്രദ്ധേയമായി. ഉത്തരൺ, ഭാരത് കാ വീർ പുത്ര്– മഹാറാണ പ്രതാപ്, സാവ്‍ധാൻ ഇന്ത്യ, ആട്ടാ ഹൗ ദേ ദിഖാന, തു തിത്തേ മീ എന്നിവയും പ്രിയ അവിസ്മരണീയമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :