അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (15:35 IST)
പ്രമുഖ തമിഴ് നടി ദീപ( പോളിൻ ജെസിക്ക 29) പ്രണയനൈരാശ്യത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് പോലീസിന് ലഭിച്ചു. പ്രണയനൈരാശ്യത്തെ തുടർന്ന് വിഷാദത്തിലായിരുന്ന ദീപയെ മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിച്ചതിനെ തുടർന്ന് താരം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
ആന്ധ്രാപ്രദേശ് സ്വദേശിയായ ദീപയെ ചെന്നൈയിലെ വിരുഗാബാക്കം മല്ലിക അവന്യൂവിലെ വാടക ഫ്ളാറ്റിലാണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈദയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂപ്പർഹിറ്റായ തുപ്പരിവാളൻ ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.