അമ്മയാകാൻ പോകുന്നുവെന്ന് ഇല്യാന, അച്ഛനാരെന്ന് ചോദിച്ച് പോസ്റ്റിന് കീഴിൽ സൈബറാക്രമണം

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (13:15 IST)
തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ഡിക്രൂസ്. ബർഫി എന്ന സിനിമയിലൂടെ ബോളിവുഡിലും താരം ശ്രദ്ധ നേടൊയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ തൻ്റെ പുതിയ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താനൊരു അമ്മയാകാൻ പോകുന്നുവെന്ന വിശേഷം സമൂഹമാധ്യമങ്ങളിൽ കൂടി പങ്കുവെച്ചിരിക്കുകയാണ് താരം.

ഒരു കുഞ്ഞുടുപ്പിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇല്യാന സന്തോഷവാർത്ത പങ്കുവെച്ചത്. താരം പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമൻ്റുകളുമായെത്തിയത്. ആരാണ് കുഞ്ഞിൻ്റെ അച്ഛൻ എന്ന കാര്യമാണ് ആരാധകർക്കെല്ലാം അറിയേണ്ടത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന താരം തൻ്റെ വിവാഹത്തെ പറ്റിയോ കുഞ്ഞിൻ്റെ അച്ഛൻ ആരാണെന്നതിനെ പറ്റിയോ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. ഇല്യാനയും കത്രീന കൈഫിൻ്റെ സഹോദരനയ സെബാസ്റ്റ്യനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഈ കാര്യത്തിലും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :