1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor Robo Shankar passes away

നടൻ റോബോ ശങ്കർ അന്തരിച്ചു

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് ശങ്കർ ശ്രദ്ധ നേടിയത്.

Actor Robo Shankar passes away
ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്തരിച്ചു. 46 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു ശങ്കർ. 
 
കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
 
ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് ശങ്കർ ശ്രദ്ധ നേടിയത്. പിന്നീട് 'ഇതർക്കുത്താനെ ആസൈപ്പെട്ടായ് ബാലകുമാരാ', 'വായൈ മൂടി പേശവും', 'വേലൈനു വന്തൂട്ടാ വെള്ളൈക്കാരൻ' തുടങ്ങിയ സിനിമകളിലൂടെ തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായി മാറി. മാരി, വീരം, വിശ്വാസം, പുലി, കോബ്ര തുടങ്ങിയ സിനമികളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
 
അടുത്ത ലേഖനം
Deepika Padukone: പ്രതിഫലത്തിന്റെ 25 ശതമാനം വർദ്ധനവ്, 25 പേരടങ്ങുന്ന തന്റെ ടീമിന് ലക്ഷ്വറി ട്രീറ്റ്മെന്റ്: കൽക്കിയിലെ ദീപികയുടെ പുറത്താകലിന് പിന്നിൽ