Kochi|
രേണുക വേണു|
Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (07:30 IST)
Drishyam 3: മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം 3' ചിത്രീകരണം ആരംഭിക്കുന്നു. അടുത്ത ആഴ്ച ഷൂട്ടിങ് ആരംഭിക്കുമെന്നാണ് ജീത്തു ജോസഫ് പറയുന്നത്.
ദൃശ്യം 3 ക്കായുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍.
സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച് നവംബറോടെ അവസാനിപ്പിക്കാനാണ് ആലോചന. 2026 ല്‍ ആയിരിക്കും റിലീസ്. തൊടുപുഴയാണ് പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍.
അതേസമയം മോഹന്‍ലാലും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'റാം' ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയും ജീത്തു നല്‍കി. റാമിന്റെ ആദ്യഭാഗം വൈകാതെ പൂര്‍ത്തിയാക്കുമെന്നാണ് ജീത്തു പറയുന്നത്.
'ദൃശ്യം' സീരിസിലെ അവസാന ഭാഗമായിരിക്കും ഇത്. തിരക്കഥ പൂര്‍ത്തിയായതായി ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ഇമോഷണല്‍ കോണ്‍ഫ്ളിക്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ദൃശ്യത്തിന്റെ അവസാന ഭാഗമെന്നാണ് സൂചന. ദൃശ്യം രണ്ടാം ഭാഗത്തെ ലുക്കിലാകും അവസാന ഭാഗത്ത് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുകയെന്നാണ് വിവരം.
അതേസമയം മൂന്ന് ഭാഷകളിലായാണ് ദൃശ്യം 3 ഒരുക്കുക. മലയാളത്തിനൊപ്പം ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളും ഒന്നിച്ച് തിയറ്ററുകളിലെത്തിക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ മലയാളം റിലീസിനു ശേഷം മറ്റു ഭാഷകളില്‍ റിലീസ് മതിയെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും തീരുമാനം.