'കൂട്ടുകാര്‍ സംവിധായകര്‍ ആകുന്നു' 'വെടിക്കെട്ട്' ഉടനെത്തുമെന്ന് നടന്‍ ധര്‍മ്മജന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (14:53 IST)
വെടിക്കെട്ട് റിലീസിന് ഒരുങ്ങുന്നു.ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് നടന്‍ ധര്‍മ്മജന്‍.

'കൂട്ടുകാരായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമായ ' വെടിക്കെട്ട് ' ഉടന്‍ നിങ്ങളിലേക്ക്'-ധര്‍മ്മജന്‍ കുറിച്ചു.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.

രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :