അനുബന്ധ വാര്‍ത്തകള്‍
- 'മമ്മൂട്ടിയൊരു ഇതിഹാസമാണ്', മെഗാസ്റ്റാറിനെ ചേര്‍ത്ത് പിടിച്ച് ഉണ്ണി മുകുന്ദന്‍
- ഒരേദിവസം മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തു; സൂപ്പര്‍ഹിറ്റായത് ഒരു സിനിമ !
- 'മേപ്പടിയാന്' സംവിധായകന് ഭക്ഷണം വിളമ്പി മമ്മൂട്ടി,വലുപ്പച്ചെറുപ്പമില്ലാതെ കരുതലിന്റെ വടവൃക്ഷമായി നില്ക്കുന്ന മഹാനടന്
- മീശ വടിച്ച് ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ! ഇങ്ങനെയൊരു സംഭവം അറിയുമോ?
- അടുപ്പിച്ച് സിനിമകള്‍ പൊട്ടിയ ആളുടെ സിനിമയില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് മമ്മൂട്ടി; എന്നാല്‍ മോഹന്‍ലാല്‍ മതിയെന്ന് സംവിധായകന്, മലയാളത്തില്‍ പുതിയ സൂപ്പര്‍സ്റ്റാര്‍ പിറന്നു !
റിലീസിനു മുന്‍പേ കോടികള്‍ നേടുമോ ആറാട്ട് ?ഗള്‍ഫില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ആറാട്ട്'.ഫെബ്രുവരി 18ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടിക്കറ്റ് പ്രീ ബുക്കിംഗ് ഗള്‍ഫ് രാജ്യങളായ യു.എ.ഇ, ഒമാന്‍ , ബഹറൈന്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു. സിനിമ കാണാനായി കാത്തിരിക്കുന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ ടിക്കറ്റുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു.മികച്ച പ്രതികരണമാണ് ബുക്കിംഗിന് ലഭിക്കുന്നത്.
ഉദയകൃഷ്ണന്‍ തിരക്കഥയൊരുക്കിയ 'ആറാട്ട്' ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് മസാല എന്റര്‍ടെയ്ര്‍ കൂടിയാണ്.ശ്രദ്ധ ശ്രീനാഥ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.