അഭിറാം മനോഹർ|
Last Modified വെള്ളി, 4 ഒക്‌ടോബര്‍ 2024 (16:20 IST)
ആടുജീവിതം എന്ന സിനിമയില്‍ പ്രേക്ഷകരെ നൊമ്പരപ്പെടുത്തിയ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആര്‍ ഗോകുല്‍ നായകനാകുന്നു. വിനോദ് രാമന്‍ നായര്‍ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന മ്ലേച്ചന്‍ എന്ന സിനിമയിലാണ് ഗോകുല്‍ നായകനാകുന്നു. ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ചയാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്.
കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഉമാ തോമസ് എംഎല്‍എ ഭദ്രദീപം കൊളുത്തിയാണ് ചിത്രീകരണം ആരംഭിച്ചത്. എം പത്മകുമാര്‍, ഗുരു സോമസുന്ദരം,ഹരീഷ് കണാരന്‍,കെ ആര്‍ ഗോകുല്‍,ഗായത്രി സതീഷ്,ആമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഗായത്രി സതീഷാണ് സിനിമയിലെ നായിക. ഏറെ ശ്രദ്ധിക്കപ്പെട്ട ഗോളം എന്ന സിനിമയിലെ നായികയായി തിളങ്ങിയ നടിയാണ് ഗായത്രി.
ഗുരു സോമസുന്ദരം,ഹരീഷ് കണാരന്‍,കലാഭവന്‍ ഷാജോണ്‍,ആശാ ശരത്ത്,ശ്രുതി ജയന്‍,ആദില്‍ ഇബ്രാഹിം,ശ്രീകാന്ത്,പൊന്നമ്മ ബാബു,ആമി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.