സ്വാതന്ത്രാനന്തര ഇന്ത്യയുടെ പശ്ചാത്തലത്തിൽ മിനി സീരീസുമായി മീര നായർ; 'എ സ്യൂട്ടബിൾ ബോയ്' ട്രെയ്‌ലർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ജൂലൈ 2020 (12:22 IST)
ബിബിസിക്ക് വേണ്ടി മിനിസീരീസുമായി പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രകാരി മീര നായര്‍. വിക്രം സേഥിന്‍റെ പ്രശസ്‍ത നോവല്‍ 'എ സ്യൂട്ടബിൾ ബോയ്' അതേ പേരിലാണ് മീര നായർ സീരീസാക്കിയിരിക്കുന്നത്.ബിബിസിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ബിബിസി ഐ പ്ലെയറില്‍ ഈ മാസം 26നാണ് റിലീസ്.

സ്വാതന്ത്രാനന്തര ഇന്ത്യയാണ് വിക്രം സേത്തിന്റെ നോവലിന്റെ പശ്ചാത്തലം.നീണ്ട 14 വർഷത്തെ ഇടവേളക്ക് ശേഷം തബു ഒരു മീര നായർ ചിത്രത്തിൽ വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും സീരീസിനുണ്ട്.ഇഷാൻ ഘട്ടർ,തബു,തന്യ,രാം കപൂർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2006ല്‍ പുറത്തെത്തിയ ദി നെയിംസേക് എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ചത്. അന്തരിച്ച നടന്‍ ഇർഫാൻ ഖാനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :