ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ കഥ, '83' നെറ്റ്ഫ്‌ലിക്‌സില്‍ എത്തി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (11:06 IST)

ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രമാണ് '83' . രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി എത്തുമ്പോള്‍ ഭാര്യയുടെ കഥാപാത്രമായി ദീപിക പദുക്കോണും വേഷമിടുന്നു. സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് തിയേറ്ററുകളിലെത്തിയത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :