സൂപ്പർതാരം അക്ഷയ്‌കുമാറിനടക്കം "രാം സേതു" സെറ്റിലെ 45 പേർക്ക് കൊവിഡ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (12:49 IST)
നടൻ അക്ഷയ്‌കുമാറിനടക്കം രാം സേതു സെറ്റിലെ 45ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച മുതല്‍ മുംബൈയിലെ പുതിയ സ്ഥലത്ത് ആരംഭിക്കുന്നതിന് മുന്നോടിയായി കൊവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. ഈ പരിശോധനയിലാണ് 100 ആളുകള്‍ അടങ്ങുന്ന ക്രൂവില്‍ 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും ക്വാറന്റൈനിൽ പോകാനും നിർദേശിച്ചു. അയോധ്യയിലാണ് 'രാം സേതു' വിന്റെ ചിത്രീകരണം തുടങ്ങിയത്. ഒരു പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :