ദൃശ്യം 2 വരുന്നു ?!

ജോർജ്ജുകുട്ടി വീണ്ടും വരുന്നു ?!

aparna shaji| Last Modified ബുധന്‍, 31 മെയ് 2017 (10:48 IST)
മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടം വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ ആണ്. എന്നാൽ, അതുവരെ ആ റെക്കോർഡ് ദൃശ്യം ആണ്. - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന
ദൃശ്യം മലയാളക്കരയിൽ ചരിത്രം കുറിച്ചത് 2013ൽ ആണ്.

കുടുംബത്തെ സംരക്ഷിച്ചു നില്‍ക്കുന്ന ഒരു ഗൃഹനാഥന്റെ കഥ പറഞ്ഞ ദൃശ്യം ഏറ്റെടുത്ത് വിജയിപ്പിച്ചത് കുടുംബ പ്രേക്ഷകരാണ്. ഈ ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നതായ വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി ജീത്തു ജോസഫ്.


സെലക്‌സ് എബ്രഹാണാണ് രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതുന്നത് എന്നും ജീത്തു തന്നെ ചിത്രം സംവിധാനം ചെയ്യും എന്നും കേട്ടു. എന്നാൽ വാർത്ത വിജയമാണെന്നും സത്യവുമായി ഈ വാർത്തകൾക്ക് ഒരു സാമ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഈ സംഭവത്തോട് പ്രതികരിച്ചത്.

ജീവിതത്തില്‍ വന്നു ചേരുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന കുടുംബ ബന്ധത്തിന്റെ കഥയാണ് ദൃശ്യം പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം മീനയും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് ദൃശ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :