നിവിന്‍ പോളി കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ !

നിവിന്‍ പോളി കായം‌കുളം കൊച്ചുണ്ണിയാകുന്നു!

Nivin Pauly, Kayamkulam Kochunni, Roshan Andrews, Sanjay Bobby, Prithviraj, Mohanlal, നിവിന്‍ പോളി, കായം‌കുളം കൊച്ചുണ്ണി, റോഷന്‍ ആന്‍ഡ്രൂസ്, സഞ്ജയ്, ബോബി, പൃഥ്വിരാജ്, മോഹന്‍ലാല്‍
Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (13:12 IST)
നിവിന്‍ പോളി കായം‌കുളം കൊച്ചുണ്ണിയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ സഞ്ജയ് - ബോബി ടീമാണ്. കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളനെ അവതരിപ്പിക്കാനുള്ള ഭാഗ്യമാണ് നിവിന് ലഭിച്ചിരിക്കുന്നത്.

കായം‌കുളം കൊച്ചുണ്ണിയുടെ ജീവിതം പലതവണ സിനിമയ്ക്കും സാഹിത്യത്തിനും വിഷയമായിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായി കൊച്ചുണ്ണി എന്ന മനുഷ്യനെ അടുത്തറിയാനുള്ള ശ്രമമാണ് റോഷന്‍ ആന്‍ഡ്രൂസും ടീമും നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളം മിനിസ്ക്രീനില്‍ തരംഗം സൃഷ്ടിച്ച പരമ്പരയായി കായം‌കുളം കൊച്ചുണ്ണി വന്നിട്ടുണ്ട്. മണിക്കുട്ടന്‍ എന്ന നടനെ സിനിമയ്ക്ക് ലഭിക്കുന്നത് ആ സീരിയലിലൂടെയാണ്.

അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സഞ്ജയും ബോബിയും തിരക്കഥയെഴുത്തിന്‍റെ അവസാന ഘട്ടത്തിലാണ്. 12 കോടി രൂപ ബജറ്റ് പ്രതീക്ഷിക്കുന്ന ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയായിരിക്കും. ശ്രീ ഗോകുലം ഫിലിംസാണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :