ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി, നിര്‍മ്മാണം അജു വര്‍ഗീസ് !!

നിവിന്‍ പോളി നായകന്‍, നിര്‍മ്മാണം അജു വര്‍ഗീസ് !

Dhyan, Vineeth, Nivin Pauly, Aju Varghese, Ore Mukham, Mammootty, ധ്യാന്‍, വിനീത്, നിവിന്‍ പോളി, അജു വര്‍ഗീസ്, ഒരേ മുഖം, മമ്മൂട്ടി
Last Updated: ശനി, 3 സെപ്‌റ്റംബര്‍ 2016 (15:06 IST)
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. അജു വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

2017 മധ്യത്തോടെയേ ഈ സിനിമ സംഭവിക്കൂ എന്നാണ് സൂചന. സിദ്ദാര്‍ത്ഥ് ശിവ, അല്‍ത്താഫ്, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരുടെ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ നിവിന്‍ പോളി അഭിനയിക്കുന്നത്.

അജു വര്‍ഗീസിന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. അജുവും ധ്യാനും കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ‘ഒരേ മുഖം’ എന്ന ചിത്രത്തിലും ധ്യാനും അജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :