നിവിൻ തന്റെ ആറാം വിവാഹവാർഷികം ആഘോഷിച്ചത് ഇങ്ങനെയായിരുന്നു

ഇങ്ങനെയായിരുന്നു നിവിന്റെ ആറാം വിവാഹവാർഷികാഘോഷം

aparna shaji| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (14:00 IST)
മലയാളത്തിന്റെ യുവതാരം നിവിൻ പോളിയുടെ ആറാം വിവാഹമാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഭാര്യയുമൊത്തുള്ള ഫോട്ടോയും കേക്ക് മുറിക്കുന്നതും ഒക്കെ നിവിൻ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് തന്റെ സന്തോഷം പങ്കുവെച്ചിരുന്നു. നിവിൻ തങ്ങളുടെ ഈ മനോഹര നിമിഷം ആഘോഷിച്ചത് ലെ മെറിഡിയനിലെ വിശാലമായ റസ്റ്ററന്റിലായിരുന്നു. ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി ഒരു അതിഥിയെ കണ്ടുമുട്ടി.

നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ആയിരുന്നു ആ അതിഥി. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും. അപ്രതീക്ഷിതമായിട്ടായിരുന്നു ഇരുവരും നിവിനേയും കുടുംബത്തെയും കണ്ടുമുട്ടിയത്. തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

ബാലചന്ദ്ര മേനോന്റെ കുറിപ്പ് വായിക്കാം:


ഇന്ന് അതിരാവിലെതന്നെ ഞാൻ തിരുവന്തപുരത്തുനിന്നു പുറപ്പെട്ടു.

എന്റെ വാസം തിരുവന്തപുരത്തും സഹവാസം കൊച്ചിയിലുമാണ് എന്ന് പറയാം. കുടുംബപരമായി കൊച്ചിയിലും തൊഴിൽപരമായി തിരുവനന്തപുരത്തുമായാണ് എന്റെ ജീവിതം . ഭാര്യയുമൊത്ത് ഈ രണ്ടു താവളങ്ങളിലേക്കുള്ള കാർ യാത്രകളാണ് കൂടുതലും. ഡ്രൈവറും ഞാൻ തന്നെ. തിരുവനതപുരം കൊച്ചി റൂട്ടിൽ റോഡിൽ എത്ര തരം കുഴികൾ എന്തുമാത്രമുണ്ടെന്നു ഒരുപക്ഷെ പൊതുമരാമത്തു മന്ത്രിയെക്കാൾ എനിക്കറിയാമെന്നു തോന്നുന്നു
വൈകിട്ട് 5 .30 ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന എന്റെ ചിത്രം കൊച്ചി വീട്ടിലിരുന്നു കാണാം എന്നതായിരുന്നു പ്ലാൻ.

ബ്രേക്‌ഫാസ്‌റ് കല്ലുവാതുക്കലുള്ള രാജ് റെസിഡെൻസിയിൽ കഴിച്ചു. കൂട്ടത്തിൽ 8 മണിക്കുള്ള ഏഷ്യാനെറ്റിലെ പ്രൊമോഷൻ പ്രോഗ്രാമും കണ്ടു. ഊണ് സാധാരണ ആലപ്പുഴ പ്രിൻസ് ആണ് എന്റെ ശീലം. എന്നാൽ പ്രിൻസിൽ എത്തിയപ്പോൾ കാർ അകത്തേക്ക് ഓടിച്ചു കയറ്റാൻ നിവൃത്തിയില്ല. എന്തെന്നാൽ , ഹോട്ടലിനു മുൻപിൽ അടുത്തു നടക്കാൻ പോകുന്ന ഒരു കല്യാണത്തിന് വേണ്ടി ഒരു 'ഭീമൻപന്തൽ' പണിയുന്ന തിരക്കാണ്. അടുത്ത ശരണം ചേർത്തലക്കടുത്തുള്ള ട്രാവൻകുർ പാലസ് ആണ്. അവിടെയെത്തുമ്പോൾ പതിവില്ലാതെ സഞ്ചാരികളായ വിദേശികളെക്കൊണ്ട് സമൃദ്ധം. വയറു കുറേശ്ശെ കാഞ്ഞുതുടങ്ങി. എന്നാൽ നേരെ കൊച്ചിയിലെത്താം. അവിടെ എത്തിയാൽ ഒന്നുകിൽ 'സരോവരം' അല്ലെങ്കിൽ 'ക്രോൺപ്ലാസ.'അതാണ് പതിവ്.

ഒരു കാരണവുമില്ലാതെ ഭാര്യയുടെ നിർദ്ദേശം. "ഇന്ന് ഒരു മാറ്റത്തിന് ലെ മെറിഡിയൻ ആയാലോ?"
സമ്മതിച്ചു. ലെ മെറിഡിയനിലെ വിശാലമായ റസ്റ്ററന്റ് ഞാൻ ചെല്ലുമ്പോൾ ശൂന്യം. എനിക്ക് സന്തോഷമായി. പൊരിഞ്ഞ വിശപ്പുള്ളതുകൊണ്ടു ഒറ്റക്കിരുന്ന് ഭാര്യയുമൊത്ത് 'മൃഗീയമായി' തിന്നാം. പൊടുന്നനെ എന്റെ മുന്നിൽ അവതരിക്കുന്ന നിവിൻ പോളി. ആർക്കും ഇഷ്ട്ടം തോന്നിക്കുന്ന ചിരിയുമായി. പിന്നാലെ ഭാര്യയും കൂട്ടത്തിൽ നിവിന്റെ ഭാഗ്യമെന്നു നിവിൻ തന്നെ എവിടെയോ പറഞ്ഞു കേട്ടിട്ടുള്ള മകനും.

ഇനിയാണ് പ്രധാനപ്പെട്ട കാര്യം. ഇന്ന് നിവിന്റെ വിവാഹവാര്ഷികമാണ്. അതവർ ആഘോഷിക്കുന്നതിനിടയിലാണ് എന്റെയും ഭാര്യയുടെയും ഇടപെടൽ. എനിക്ക് സന്തോഷം തോന്നി. എന്റെ വിവാഹദിനം മെയ് 12 ആണ്. ഇന്നിത് വരെ ആ ദിവസം ഈ ലോകത്തിന്റെ ഏതു മൂലയിലായാലും ഞാനും ഭാര്യയും ഒത്തുകൂടും. പിള്ളേരുള്ളപ്പോൾ അവരും കൂടും . ഇപ്പോൾ ഞങ്ങൾ മാത്രമായി .




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...