കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ എന്ന ചിത്രത്തിലാണ് യുവ സൂപ്പര്‍താരങ്ങളുടെ സംഗമം. പൃഥ്വിരാജ് ഈ സിനിമയില്‍ ഒരു അത്ലറ്റായാണ് വേഷമിടുന്നതെന്ന് അറിയുന്നു.
കാര്‍ത്തിക(‘കോ’ ഫെയിം), ശ്വേതാ മേനോന് എന്നിവരാണ് ഗോള്‍ഡിലെ രണ്ട് നായികമാര്‍. ഇനിയും ഒരു നായിക ഈ സിനിമയില്‍ ഉണ്ടാകുമെന്നും അത് ബോളിവുഡില്‍ നിന്നായിരിക്കുമെന്നും സൂചനയുണ്ട്. ‘ഉറുമി’ എഴുതിയ ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്.
സ്വപ്നക്കൂട്, ലോലിപ്പോപ്പ്, മേക്കപ്പ്മാന് തുടങ്ങിയ സിനിമകളിലാണ് ഇതിന് മുമ്പ് ചാക്കോച്ചനും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.
ഇപ്പോള്‍ ട്രാഫിക്കിന്റെ ഹിന്ദിപ്പതിപ്പിന്റെ ജോലികളിലാണ് രാജേഷ് പിള്ള. ഇതിനൊപ്പം തന്നെ മലയാള ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിക്കും. അത്ലറ്റുകളുടെ സ്വര്‍ണവേട്ടയുടെ കഥയാണ് ഇത്തവണ രാജേഷ് പിള്ള പറയുന്നത്.
ഇന്ത്യന്‍ സ്പോര്‍ട്സ് ലോകത്തിന് വേണ്ടി ഒട്ടേറെ ഗോള്‍ഡ് മെഡലുകള്‍ സ്വന്തമാക്കിയ പെണ്‍കുട്ടികളുടെ ജീവിതമാണ് ‘ഗോള്‍ഡ്’ പ്രമേയമാക്കുന്നത്.
ഇപ്പോള്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിച്ചുവരികയാണ് ശങ്കര്‍ രാമകൃഷ്ണന്. ഇതിനൊപ്പം ഗോള്‍ഡിന്റെ തിരക്കഥാരചനയും നടക്കുന്നുണ്ട്.
ട്രാഫിക്കിന് ശേഷം രാജേഷ് പിള്ളയുടെ ചിത്രം വരുന്നു എന്ന് കേട്ടതോടെ മലയാള സിനിമാ ആസ്വാദകര്‍ വലിയ പ്രതീക്ഷയിലാണ്.