ഷാരൂഖ്-ഫറാഖാന് ടീമിന്റെ മെഗാഹിറ്റ് ചിത്രമായ ‘ഓം ശാന്തി ഓമി’ന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ബോളിവുഡ് മുന്‍കാല താരം മനോജ് കുമാര്‍ ചിത്രത്തിന് എതിരെ കോടതിയെ സമീപിച്ചതിന് പിന്നാലെ ചിത്രത്തിനെതിരെ മോഷണ കുറ്റവുമായി ബോളിവുഡ് തിരക്കഥാകൃത്തും രംഗത്ത് എത്തി.
മനോജ് കുമാറിന്റെ പരാതിയെ തുടര്‍ന്ന് അദ്ദേഹത്തെ കളിയാക്കുന്ന രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ സിഡി പുറത്തിറക്കുമ്പോഴും ഇത്തരം രംഗങ്ങള്‍ ഒഴിവാക്കാനാണ് നിര്‍ദേശം.
കോര്‍പ്പറേറ്റ്സ്, ഫാഷന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അജയ് മോംഗയാണ് ഷാരൂഖിനും ഫറാഖാനും എതിരെ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. ‘ദി സൈലന്റ് മൂവി’ എന്ന പേരില്‍ താന്‍ ഷാരൂഖിന് നേരത്തെ സമര്‍പ്പിച്ച തിരക്കഥയുടെ ഭാഗങ്ങള്‍ അതേ പടി ‘ഓം ശാന്തി ഓമി’ല്‍ പകര്‍ത്തിയെന്നാണ് ആക്ഷേപം.
WEBDUNIA|
ഒരു ജൂനിയര്‍ നടനും ഹീറോയിനും തമ്മിലുള്ള പ്രണയമാണ് ‘സൈലന്റ് മൂവി’യുടെ പ്രമേയം. ‘ഓം ശാന്തി ഓ’മിലും സമാനമായ പ്രണയമാണ് ഉള്ളത്.