സിനിമയ്ക്ക് യോജിച്ചയാളല്ല ഞാന്‍: നിത്യാ മേനോന്‍

WEBDUNIA|
PRO
PRO
ആകാശഗോപുരത്തില്‍ തുടങ്ങി തത്സമയം ഒരു പെണ്‍കുട്ടിയില്‍ എത്തിനില്‍ക്കുന്ന നിത്യാ മേനോന്‍ യുവതലമുറയുടെ ഹൃദയം കവര്‍ന്ന നായികയാണ്. ടി കെ രാജീവ്കുമാര്‍ ഒരുക്കുന്ന 'തല്‍‌സമയം ഒരു പെണ്‍കുട്ടി’ നിത്യയുടെ കരിയറില്‍ തന്നെ ഏറ്റവും പ്രതീക്ഷയുള്ള കഥാപാത്രമാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതം ഒട്ടേറെ ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ റിയാലിറ്റി ഷോയായി മാറുന്നതാണ് സിനിമയുടെ പ്രമേയം.

ഇഷ്ടാനിഷ്ടങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന് പ്രകൃതമാണ് നിത്യയുടേത്. എത്രയൊക്കെ ചിത്രങ്ങളില്‍ അഭിനയിച്ചാലും തന്റെ വ്യക്തിത്വം മാറില്ലെന്നും നിത്യ പറയാറുണ്ട്.

ഒട്ടേറെ നല്ല ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും നിത്യയ്ക്ക് പ്രിയം തീയേറ്ററിനോടാണ്. “സിനിമയ്ക്ക് യോജിച്ച ആളല്ല താന്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു മിസ്ഫിറ്റ് ആണ് ഞാന്‍ എന്നെനിക്ക് സ്വയം തോന്നാറുണ്ട്. തീയേറ്ററിനോട് കുറച്ചുകാലമായി താല്പര്യം തോന്നിയിട്ട്. ആരോടും ഇക്കാര്യം സംസാരിച്ചിട്ടില്ല. എങ്കിലും നാടകവേദി കൂടുതല്‍ വിസ്മയിപ്പിക്കുന്നു, മോഹിപ്പിക്കുന്നു“- മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിത്യ ഇതേക്കുറിച്ച് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :