സാമന്ത പറഞ്ഞ ആ നടന്‍ നാഗചൈതന്യയോ? ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍

അഭിനയം നിര്‍ത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഗോസിപ്പുകാര്‍ തെന്നിന്ത്യന്‍ താരം സാമന്തയെ വിടാതെ പിടിച്ചിരിക്കുകയാണ്.

rahul balan| Last Modified ശനി, 4 ജൂണ്‍ 2016 (16:48 IST)
അഭിനയം നിര്‍ത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഗോസിപ്പുകാര്‍ തെന്നിന്ത്യന്‍ താരം സാമന്തയെ വിടാതെ പിടിച്ചിരിക്കുകയാണ്. താരത്തിന്റെ തീരുമാനത്തിന് പിന്നിലെ കാരണം അന്വേഷിച്ചിറങ്ങിയതോടെയാണ് ആ വാര്‍ത്ത പുറത്ത് വന്നത്. തെലുങ്ക് സൂപ്പര്‍ താരമായ നാഗാര്‍ജ്ജുനയുടെ മകന്‍ നാഗചൈതന്യയുമായി പ്രണയത്തിലാണെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരുടേയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് സൂചന.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു നടനുമായി പ്രണയത്തിലാണെന്ന് സാമന്ത തന്നെ
സമ്മതിച്ചിരുന്നു. പല പൊതുവേദികളിലും ഡിന്നര്‍ പാര്‍ട്ടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കുന്നത്. ഇരുവരും അഭിനയിച്ച തെലുങ്ക് ചിത്രം ആയുടെ ഫസ്റ്റ് ഷോ കാണാന്‍ ഇരുവരും ഒന്നിച്ചാണ് എത്തിയത്. ഇതോടെയാണ് സാമന്ത പറഞ്ഞ ആ നടന്‍ നാഗചൈതന്യയാണെന്ന് ആരാധകര്‍ ഉറപ്പിച്ചിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :