വെറും രണ്ടാഴ്ച, തെറി 150 കോടി പിന്നിട്ടു, കേരളത്തില്‍ നിന്നുമാത്രം 15 കോടി!

Theri, Atlee, Vijay, Murugadoss, Shankar, James Cameron, തെറി, അറ്റ്‌ലി, വിജയ്, മുരുഗദോസ്, ഷങ്കര്‍, ജെയിംസ് കാമറൂണ്‍
Last Modified വെള്ളി, 29 ഏപ്രില്‍ 2016 (19:33 IST)
അറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം ‘തെറി’ രണ്ടാഴ്ചകൊണ്ട് നേടിയ ഗ്രോസ് കളക്ഷന്‍ 150 കോടി പിന്നിട്ടു. കേരളത്തില്‍ നിന്നുമാത്രം 15 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.

മലയാള സിനിമകള്‍ പോലും പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന സമയത്താണ് വിജയ് ചിത്രം അസാധാരണമായ കളക്ഷന്‍ നേടി കേരളത്തില്‍ മുന്നേറുന്നത്. തമിഴ്നാട്ടില്‍ നിന്ന് 71 കോടി രൂപയാണ് തെറി സ്വന്തമാക്കിയത്.

ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 33.77 കോടി രൂപയും ഇന്ത്യയ്ക്ക് പുറത്തുനിന്ന് 47.15 കോടി രൂപയും തെറി കളക്‍ട് ചെയ്തു. വിജയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ഹിറ്റ് തുപ്പാക്കിയാണ്.
180 കോടി രൂപയാണ് ആ സിനിമ കളക്ഷന്‍ നേടിയത്.

തെറി ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 200 കോടിയും കടന്ന് മുന്നേറും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :