വിജയ് - എ ആര്‍ മുരുഗദോസ് ചിത്രം ‘അതിരടി‘ !

WEBDUNIA|
PRO
ഇളയദളപതി വിജയ്ക്ക് ശ്വാസം നേരെ വീണത് ഇപ്പോഴാണ്. ‘തലൈവാ’ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ സാധിച്ചിരിക്കുന്നു. മാത്രമല്ല, തമിഴ്നാട്ടിലെ എല്ലാ സെന്‍ററുകളിലും ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്യാന്‍ 10 ദിവസം വൈകിയെങ്കിലും, വ്യാജ സി ഡികള്‍ പുറത്തിറങ്ങിയെങ്കിലും അതൊന്നും തലൈവായുടെ കളക്ഷനെ ബാധിച്ചിട്ടില്ല.

മോഹന്‍ലാലിനൊപ്പമുള്ള ‘ജില്ല’ എന്ന സിനിമയുടെ അവസാനഘട്ട ജോലികളിലേക്ക് വിജയ് കടന്നിരിക്കുകയാണ്. അടുത്ത വര്‍ഷം ജനുവരിയിലാണ് ജില്ല പ്രദര്‍ശനത്തിനെത്തുന്നത്. അതേസമയം, എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചര്‍ച്ചകളിലേക്കും വിജയ് കടന്നിരിക്കുകയാണ്.

‘അതിരടി’ എന്നാണ് വിജയ് - മുരുഗദോസ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘തുപ്പാക്കി’ എന്ന മെഗാഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ജില്ല പൂര്‍ത്തിയാക്കിയ ശേഷം അതിരടി ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.

‘തുപ്പാക്കി’യുടെ ഹിന്ദി റീമേക്കായ ‘പിസ്റ്റള്‍’ ചിത്രീകരണം ഏകദേശം പൂര്‍ത്തിയാക്കിയിരിക്കുകയാണ് എ ആര്‍ മുരുഗദോസ്. അക്ഷയ് കുമാറും സോനാക്ഷി സിന്‍‌ഹയും ജോഡിയാകുന്ന സിനിമ അടുത്തവര്‍ഷം ജനുവരി 10നാണ് റിലീസ് ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :