റിലീസിന് മുമ്പ് എന്തിരന്‍ 2.0 നേടിയത് 110 കോടി; ബാഹുബലി 2 നേടിയത് 500 കോടി - ഷങ്കറിനെ പിന്തള്ളി രാജമൌലി നമ്പര്‍ വണ്‍ !

Bahubali 2, Enthiran, 2.0, Rajamauli, Shankar, Prabhas, Rajnikanth, ബാഹുബലി 2, എന്തിരന്‍, 2.0, രാജമൌലി, ഷങ്കര്‍, പ്രഭാസ്, രജനികാന്ത്
BIJU| Last Modified ശനി, 18 മാര്‍ച്ച് 2017 (14:03 IST)
സിനിമ റിലീസാകുന്നതിന് മുമ്പ് ലാഭം നേടിയാല്‍ അത് നിര്‍മ്മാതാവിന് എത്ര ആശ്വാസമായിരിക്കും അല്ലേ? എന്തായാലും ഷങ്കറിന്‍റെ 2.0, രാജമൌലിയുടെ എന്നിവയുടെ നിര്‍മ്മാതാക്കള്‍ വലിയ ആശ്വാസത്തില്‍ തന്നെയാണ്.

റിലീസിന് മുമ്പ് 110 കോടി രൂപയാണ് നേടിയിരിക്കുന്നത്. സീ ടിവിക്ക് സാറ്റലൈറ്റ് റൈറ്റ് വിറ്റ വകയിലാണ് ഈ സിനിമയ്ക്ക് വമ്പന്‍ നേട്ടമുണ്ടായത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റൈറ്റാണ് ഈ വലിയ തുകയ്ക്ക് വിറ്റുപോയത്.

എന്നാല്‍ 2.0യെ മലര്‍ത്തിയടിച്ചിരിക്കുകയാണ് ബാഹുബലി 2. റിലീസിന് മുമ്പ് ബാഹുബലി 2ന് നടന്ന മൊത്തം ബിസിനസ് 500 കോടിയുടേതാണ്. പരമാവധി 150 കോടി രൂപയാണ് ബാഹുബലി 2ന്‍റെ നിര്‍മ്മാണച്ചെലവ്. അതായത് റിലീസിന് മുമ്പ് തന്നെ 350 കോടി രൂപയാണ് ബാഹുബലി 2 ലാഭം നേടിയിരിക്കുന്നത്.

ഷങ്കറാണോ രാജമൌലിയാണോ നമ്പര്‍ വണ്‍ എന്ന ചര്‍ച്ചയ്ക്ക് ഇപ്പോഴെങ്കിലും ഒരു ഉത്തരമായിക്കാണും എന്ന് കരുതാമല്ലോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :