Last Modified വ്യാഴം, 29 മെയ് 2014 (19:04 IST)
രാജമാണിക്യം പോലെ, പോക്കിരിരാജ പോലെ ബോക്സോഫെസ് അടക്കിഭരിക്കാന്‍ ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ‘രാജാധിരാജ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ അജയ് വാസുദേവനാണ് സംവിധാനം ചെയ്യുന്നത്. തകര്‍പ്പന്‍ കോമഡി - ആക്ഷന്‍ എന്‍റര്‍ടെയ്നറായ ഈ സിനിമയ്ക്ക് ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് തിരക്കഥ രചിക്കുന്നത്. ജൂണ്‍ ഒമ്പതിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമ സെപ്റ്റംബര്‍ ഏഴിന് ഓണം റിലീസായി പ്രദര്‍ശനത്തിനെത്തും.
താടിയും പിരിച്ച മീശയും പിറകിലേക്ക് നീട്ടിവളര്‍ത്തിയ മുടിയുമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസിലെ തകര്‍പ്പന്‍ ലുക്കിന് ശേഷം ആരാധകരെ ത്രസിപ്പിക്കുന്ന ലുക്കായിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടേത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ്
രാജാധിരാജ ചിത്രീകരിക്കുക.
മമ്മൂട്ടിയുടെ കഥാപാത്രത്തേക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലക്‍ഷ്മി റായിയാണ് ചിത്രത്തിലെ നായിക. എ
സി വി ഫിലിംസിന്‍റെ ബാനറില്‍ വിനോദ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ജോജു ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ സന്തത സഹചാരിയായി എത്തുന്നു.
തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഗംഭീര കോമഡിയും ഉള്ള ഈ സിനിമയുടെ സ്റ്റണ്ട് സംവിധാനം അനല്‍ അരശ് ആണ്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്.
ഷാഫി, റോഷന്‍ ആന്‍ഡ്രൂസ്, വൈശാഖ്, ജോണി ആന്‍റണി എന്നിവരുടെ സംവിധാനസഹായി ആയിരുന്ന അജയ് വാസുദേവന്‍ വൈശാഖിന്‍റെ രീതിയിലുള്ള സിനിമകള്‍ സംവിധാനം ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. അത്തരത്തിലുള്ള ആദ്യ ശ്രമമാണ് രാജാധിരാജ.