ഇടവേള ബാബു ‘അമ്മ’യുടെ പ്രസിഡന്‍റാകുമോ?

Last Modified ബുധന്‍, 28 മെയ് 2014 (14:39 IST)
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റ് ആയി ഇടവേള ബാബു എത്തുമോ? മലയാള സിനിമാലോകം ഉറ്റുനോക്കുന്ന സംഗതിയാണിത്. ഇന്നസെന്‍റ് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ സംഘടനയുടെ എല്ലാമെല്ലാമായ ഇടവേള ബാബു പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്നറിയുന്നു.

വര്‍ഷത്തില്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രമേ ഇടവേള ബാബു പ്രത്യക്ഷപ്പെടാറുള്ളൂ. ബാക്കി സമയം മുഴുവന്‍ ‘അമ്മ’യുടെ പ്രവര്‍ത്തനം തന്നെ. വിവാഹിതനല്ല എന്നതും പൂര്‍ണമായും സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകാന്‍ ഇടവേള ബാബുവിനെ സഹായിക്കുന്നു.

എന്നാല്‍ മുതിര്‍ന്ന ഒരു നടനെ പ്രസിഡന്‍റാക്കണമെന്നും ഇടവേള ബാബു ഇപ്പോഴുള്ള നിലയില്‍ തന്നെ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ഒരു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ മധു പ്രസിഡന്‍റാകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :