യന്തിരനില്‍ മണി വില്ലന്‍!

PROPRO
ഷങ്കര്‍ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രമായ യന്തിരനില്‍ കലാഭവന്‍ മണി മുഖ്യവില്ലനാകുന്നു. മണിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായി യന്തിരന്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്. ഷങ്കര്‍ ചിത്രത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് മണി അഭിനയിക്കുന്നത്. അന്യന്‍ എന്ന ചിത്രത്തില്‍ ആയിരുന്നു ആദ്യവേഷം. യന്തിരനില്‍ രജനിയുടെ വില്ലനായാണ് അഭിനയിക്കുന്നത്. അതിന്‍റെ ആവേശത്തിലാണ് താരമിപ്പോള്‍.

മിമിക്രിയും ഹാസ്യവുമൊക്കെ കലര്‍ന്ന ഒരു വില്ലന്‍ വേഷമാണ് ഈ ചിത്രത്തില്‍ മണി ചെയ്യുന്നത്. വിക്രമിന്‍റെ ജെമിനിയില്‍ മണി അവതരിപ്പിച്ച കഥാപാത്രത്തോട് സാമ്യമുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് മണി. രജനീകാന്തിന്‍റെ കടുത്ത ആരാധകന്‍ കൂടിയായ മണി യന്തിരനിലെ വേഷം ഒരു ഭാഗ്യമായാണ് കരുതുന്നത്.

ലോകത്തിന്‍റെ പല ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന യന്തിരനില്‍ ഐശ്വര്യ റായിയാണ് നായിക. എ ആര്‍ റഹ്‌മാനാണ് സംഗീതം. രജനീകാന്ത് ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ രജനിയുടെ ഒരു കഥാപാത്രം റോബോട്ടാണ്.

WEBDUNIA|
ഐശ്വര്യ റായിക്കൊപ്പമായിരുന്നു കലാഭവന്‍ മണിയുടെ ആദ്യ സീനുകള്‍. മണിയുടെ അഭിനയം കണ്ട ആഷ് പൊട്ടിച്ചിരിക്കുകയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തത്രേ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :